Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SuspectArrested

America

ഫി​ല​ഡ​ൽ​ഫി​യ​യി​ൽ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ

ഫി​ല​ഡ​ൽ​ഫി​യ: വെ​സ്റ്റ് ഫി​ല​ഡ​ൽ​ഫി​യ​യി​ൽ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​യേ​റ്റ് മ​രി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ഫി​ല​ഡ​ൽ​ഫി​യ പൊ​ലി​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഷെ​യ്ൻ സെ​യ്ബ​ർ (40) ആ​ണ് മരിച്ച​ത്.

വെ​സ്റ്റ് ഫി​ലഡ​ൽ​ഫി​യ​യി​ലെ ഒ​രു വ​രാ​ന്ത​യി​ൽ തോ​ക്കു​മാ​യി ഒ​രാ​ൾ നി​ൽ​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഷെ​യ്ൻ സെ​യ്ബ​റും സ​ഹ​പ്ര​വ​ർ​ത്ത​ക​നും സ്ഥ​ല​ത്തെ​ത്തി​യ​ത്. പ്രതി അ​പ്ര​തീ​ക്ഷി​ത​മാ​യി ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

മൂ​ന്ന് ത​വ​ണ വെ​ടി​യേ​റ്റ സെ​യ്ബ​ർ, ഭാ​ര്യ​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന് ഏഴ് വ​യ​സു​ള്ള മ​ക​നും മൂന്ന് വ​യ​സു​ള്ള മ​ക​ളുമുണ്ട്.

അ​പ​ക​ട​ത്തി​ൽ സെ​യ്ബ​റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​ന് 12 ത​വ​ണ വെ​ടി​യേ​റ്റു. നി​ല​വി​ൽ അ​ദ്ദേ​ഹം അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തെ​ങ്കി​ലും പൂ​ർ​ണ​മാ​യി സു​ര​ക്ഷി​ത​നാ​യി​ട്ടി​ല്ലെ​ന്ന് പൊ​ലിസ് ക​മ്മീ​ഷ​ണ​ർ കെ​വി​ൻ ബെ​ഥേ​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ഒ​ളി​ത്താ​വ​ള​ത്തി​ലേ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി, സ്ഥ​ല​ത്തെ​ത്തി​യ മ​റ്റ് ഒ​മ്പ​ത് പൊലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ​യും വെ​ടി​യു​തി​ർ​ത്തു. ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ മ​ര​ത്തി​ന് മു​ക​ളി​ൽ ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന 35 വയസുകാ​ര​നാ​യ എ​റി​ക് ലൂ​യി​സി​നെ പൊലിസ് പി​ടി​കൂ​ടി. കൊ​ല​പാ​ത​ക​വും പ​ത്ത് വ​ധ​ശ്ര​മ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ഏ​ക​ദേ​ശം 80-ഓ​ളം കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ അ​റ്റോ​ർ​ണി ലാ​റി ക്രാ​സ്ന​ർ അ​റി​യി​ച്ചു.

Latest News

Corehub Up